Terms & Conditions
ട്രൂ ബാലൻസ് പ്രൊമോഷൻ വ്യവസ്ഥകൾ & നിബന്ധനകൾ
ട്രൂ ബാലൻസ് ആപ്പ് ഓഫറിലേക്ക് സ്വാഗതം. താങ്കൾ ഇപ്പോൾ അതിന്റെ ഭാഗമായതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ബാലൻസ് ഹീറോ ഇന്ത്യ അല്ലെങ്കിൽ ബാലൻസ് ഹീറോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എന്തായാലും, "ബാലൻസ് ഹീറോ") നൽകുന്ന (“ട്രൂ ബാലൻസ്”) ആൻഡ്രോയ്‌ഡിനുള്ള ട്രൂ ബാലൻസ് ആപ്പിനിപ്പോൾ പ്രോമോ കോഡ് പരിപാടി ("പ്രോമോ കോഡ്" അല്ലെങ്കിൽ "ഓഫർ"), ട്രൂ അംഗത്വ പരിപാടി ("ട്രൂ അംഗത്വം" അല്ലെങ്കിൽ "അംഗത്വം"), റെഫെറൽ പ്രതിഫല പരിപാടി ("ക്ഷണം"), എക്സ്ട്രാ പ്രതിഫല പരിപാടി (മൊത്തത്തിൽ "പ്രതിഫലങ്ങൾ", "പ്രൊമോഷനുകൾ" അല്ലെങ്കിൽ "ഓഫർ" എന്ന് പരാമർശിക്കുന്നു. ഇത് മൂലം രജിസ്റ്റർ ചെയ്ത ട്രൂ ബാലൻസ് ഉപയോക്താക്കളെ (ഓരോന്നും ഒരു "ട്രൂ ബാലൻസ് ഉപയോക്താവ്ട്രൂ", "താങ്കൾ", "ഉപയോക്താവ്", "റെഫെറെർ" അല്ലെങ്കിൽ "പങ്കെടുക്കുന്നവർ") ബാലൻസ് പർച്ചേസ് സംവിധാനത്തിൽ ("വാലറ്റ്" അല്ലെങ്കിൽ "സമ്മാന കാർഡ്") ഉപയോഗിക്കാവുന്ന ട്രൂ ബാലൻസ് പോയിന്റുകൾ ("സൗജന്യ പോയിന്റുകൾ") നേടാൻ അനുവദിക്കുന്നു), ഭാഗ്യ സ്പിൻ പ്രൊമോഷൻ ട്രൂ ബാലൻസ് പോയിന്റുകൾ നേടുക എന്നിവയുണ്ട്. ട്രൂ ബാലൻസിൽ ഒരു അക്കൗണ്ട് സൃഷ്ടിക്കുന്നതിലൂടെ താങ്കൾ ട്രൂബാലൻസ് പ്രൊമോഷൻ വ്യവസ്ഥകൾ & നിബന്ധനകൾക്ക് (ഈ "വ്യവസ്ഥകളും നിബന്ധനകളും") സമ്മതിക്കുന്നു. ഈ വ്യവസ്ഥകളുടെയോ നിബന്ധനകളുടെയോ എന്തെങ്കിലും ലംഘനം നടന്നാൽ ബാലൻസ് ഹീറോയ്ക്ക് നിയമത്തിലോ നീതിയിലോ ഉള്ള മറ്റെന്തെങ്കിലും പരിഹാരങ്ങൾക്ക് മേൽ മുൻവിധിയില്ലാതെ താങ്കളുടെ അക്കൗണ്ട് ഡെലീറ്റ് ചെയ്യൽ, റെഫെറലുകൾ ഉൾപ്പെടെ താങ്കളുടെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുള്ള പ്രതിഫലങ്ങളുടെ റദ്ദാക്കൽ അല്ലെങ്കിൽ വിട്ടുകളയൽ എന്നിവയിലേക്ക് നയിക്കും. ഈ ഭാവി വ്യവസ്ഥകളും നിബന്ധനകളും പാലിക്കാൻ താങ്കൾക്ക് സമ്മതം അല്ലെങ്കിൽ, താങ്കൾക്ക് ട്രൂ ബാലൻസ് അപ്ലിക്കേഷനിൽ പ്രവേശിക്കാനോ ഉപയോഗിക്കാനോ (അല്ലെങ്കിൽ തുടർന്ന് ഉപയോഗിക്കുന്നതോ പ്രവേശിക്കുന്നതോ) അല്ലെങ്കിൽ അതിൻ കീഴിൽ നൽകുന്ന സേവനങ്ങൾ ഉപയോഗിക്കാനോ അധികാരമില്ല. ട്രൂ ബാലൻസ് ആപ്പ് ഓഫർ അല്ലെങ്കിൽ അതിന്റെ പരിപാടി കളോ പ്രൊമോഷനുകളോ ലഭിക്കാൻ അപേക്ഷിക്കുന്നത് വഴി അല്ലെങ്കിൽ ട്രൂബാലൻസ് ഉപയോഗിക്കാൻ തുടരുന്നതിലൂടെ, താങ്കൾ അവിടെ പരാമർശിച്ച എല്ലാ വ്യവസ്ഥകളും നിബന്ധനകളും അതിന്റെ ഭേദഗതികളും മനസ്സിലാക്കിയെന്നും സ്വമേധയാ സമ്മതിച്ചെന്നും കണക്കാക്കപ്പെടും. ഈ വ്യവസ്ഥകൾക്കും നിബന്ധനകൾക്കും പുറമേ, സേവന വ്യവസ്ഥകൾ തുടങ്ങിയ എല്ലാ മറ്റ് സ്ഥിരം വ്യവസ്ഥകളും നിബന്ധനകളും കൂടെ ബാധകമാണ്.
സൗജന്യ പോയിന്റുകളുടെ കാലാവധി തീരുന്നത്
ഉപയോക്താവിന്റെ ട്രൂ ബാലൻസ് അക്കൗണ്ടിനു കീഴിൽ ലഭ്യമായ സൗജന്യ പോയിന്റുകളുടെ അവസാനത്തെ ഉപയോഗത്തിൽ നിന്നും ഒരു വർഷം കഴിയുമ്പോൾ സൗജന്യ പോയിന്റുകളുടെ കാലാവധി കഴിയുകയും ശേഷിക്കുന്ന സൗജന്യ പോയിന്റ് കണ്ടുകെട്ടുകയും ചെയ്യും.
പ്രൊമോഷൻ: പോയിന്റുകൾ സമ്പാദിക്കൽ & പുതുക്കൽ
ട്രൂ ബാലൻസ് ഉപയോക്താക്കൾക്ക് ഇനിപ്പറയുന്ന രീതികളിൽ ട്രൂ ബാലൻസ് ഓഫറുകൾക്ക് വേണ്ടി യോഗ്യത നേടാൻ സൗജന്യ പോയിന്റുകൾ സമ്പാദിക്കാം. (i) ട്രൂ ബാലൻസ് ഉപയോക്‌താവ് ഒരു സുഹൃത്തിനെ ക്ഷണിക്കുകയും റെഫർ ചെയ്യുകയും ആ സുഹൃത്ത് റെഫെറൽ കോഡ് എന്റർ ചെയ്‌ത് ഞങ്ങളുടെ വ്യവസ്ഥകൾ അനുസരിക്കുന്ന സാധുവായ ഒരു ട്രൂ ബാലൻസ് അക്കൗണ്ട് സൃഷ്ടിക്കുകയും സമയാസമയം റെഫെറൽ നെറ്റ്വർക്കിന് സൈൻ അപ്പ് പ്രക്രിയ ("രജിസ്റ്റർ ", "രജിസ്ട്രേഷൻ" അല്ലെങ്കിൽ "സൈൻ-അപ്പ്") ഉൾപ്പെടെയുള്ള പ്രേരകമുള്ള കൃത്യം ("കൃത്യങ്ങൾ") പൂർത്തിയാക്കുകയും ചെയ്താൽ അല്ലെങ്കിൽ (ii) പ്രോമോ കോഡ് പരിപാടി യിൽ പങ്കെടുത്തുകൊണ്ട് (iii) ട്രൂ അംഗത്വ പരിപാടി യിൽ ചേർന്ന് വാങ്ങിച്ചോ അംഗങ്ങളെ ചേർത്തോ ഗ്രൂപ്പ് ക്യാഷ്ബാക്ക് സമ്പാദിക്കാം. താങ്കൾക്ക് തന്ന പോയിന്റുകൾ പുതുക്കാൻ, ഫ്രീ പോയിന്റുകളോ അടിയന്തിര വായ്പയോ ഉപയോഗിക്കാൻ താങ്കൾ ട്രൂ ബാലൻസ് സന്ദർശിക്കണം.
ക്യാഷ്ബാക്ക്
ഉപയോക്താക്കൾക്ക് പ്രതിഫലം നൽകുന്ന മാർഗ്ഗങ്ങളിൽ ഒന്നാണ് ക്യാഷ്ബാക്ക്.
ജെം
ഭാഗ്യ സ്പിൻ പ്രൊമോഷനിൽ ഉപയോക്താക്കൾക്ക് നൽകുന്ന ഒരു തരം ട്രൂ ബാലൻസ് പ്രതിഫലമാണ് 'ജെം'. ഭാഗ്യ സ്പിൻ വിജയിക്കുന്നതിലൂടെ ഉപയോക്താവിന് ജെം സമ്പാദിക്കാം. എന്നിട്ട് ഉപയോക്താവിന് ജെമുകൾ ചെലവാക്കി ഒന്നുകിൽ ഭാഗ്യ സ്പിൻ കളിക്കാം അല്ലെങ്കിൽ ട്രൂ ബാലൻസ് സൗജന്യ പോയിന്റിനായി കൈമാറ്റം ചെയ്യാം, എന്നാൽ ഇടപാടുകൾക്കായി ഉപയോഗിക്കാൻ പാടില്ല. 100 ജെമുകളുടെ വില ₹1 ആണ്. (ട്രൂ ബാലൻസ് സൗജന്യ പോയിന്റ്). സമ്പാദ്യ തീയതി മുതൽ ഒരു വർഷമാണ് ജെം സാധുതാ കാലാവധി.
റെഫെറൽ പ്രതിഫലങ്ങൾ പരിപാടി
ആദ്യത്തെ റെഫർ ചെയ്തയാൾ ("റെഫെറെർ") അയച്ച സാധുവായ റെഫെറൽ കോഡ് ഉപയോഗിച്ച് ഒരു ട്രൂ ബാലൻസ് അക്കൗണ്ടിനു വേണ്ടി രജിസ്റ്റർ ചെയ്ത റെഫർ ചെയ്യപ്പെട്ട സുഹൃത്തുക്കൾക്കും (ഓരോന്നും ഒരു "പുതിയ ഉപയോക്താവ്", "റെഫർ ചെയ്യപ്പെട്ടയാൾ", "റെഫർ ചെയ്യുന്നയാൾ") രജിസ്ട്രേഷന് പ്രതിഫലങ്ങൾ ലഭിക്കും ("പുതിയ ഉപയോക്താവ് ക്രെഡിറ്റ്")രെജിസ്ട്രേഷൻ പൂർത്തിയാക്കി ആദ്യത്തെ റെഫെറെർ പുതുക്കാനായി പങ്കുവയ്ച്ച റെഫെറൽ കോഡ് ("റെഫെറൽ കോഡ്", "റെഫെറൽ ലിങ്ക്", "ലിങ്ക്", "ക്ഷണിക്കുക", "ക്ഷണിക്കുവാനുള്ള ലിങ്ക്") എന്റർ ചെയ്യുന്നതോടെ പുതിയ ഉപയോക്താവിനുള്ള ക്രെഡിറ്റ് പുതിയ ഉപയോക്താവിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതാണ്.
രജിസ്‌ട്രേഷൻ പൂർത്തിയാക്കികഴിഞ്ഞാൽ, റെഫെറെർക്കും റെഫർ ചെയ്ത സുഹൃത്തുക്കൾക്കും റെഫെറൽ പ്രതിഫലങ്ങൾ കിട്ടിയേക്കാം. ട്രൂ ബാലൻസിന് സ്വന്തം വിവേചനപ്രകാരം മുൻകൂർ അറിയിപ്പില്ലാതെ എപ്പോൾ വേണമെങ്കിലും പ്രതിഫല തുകയും കൃത്യങ്ങളും മാറ്റാനോ സസ്‌പെൻഡ് ചെയ്യാനോ പരിഷ്കരിക്കാനോ അധികാരമുണ്ട്. ഇപ്പോൾ, സാധുവായ റെഫെറൽ കോഡിലൂടെ ആദ്യത്തെ റെഫെറെർക്ക് ലഭിക്കാവുന്ന പരമാവധി റെഫെറൽ പ്രതിഫലങ്ങളുടെ എണ്ണം 10,000 ആണ്. ഈ പരിധി ഉപയോഗിച്ചു കഴിഞ്ഞാൽ, റെഫെറെർക്കും റെഫെറീക്കും ഒരു പ്രതിഫലവും നൽകുന്നതല്ല. കമ്പനിയുടെ വിവേചനപ്രകാരം ഈ പരിധി യാതൊരു മുൻകൂർ അറിയിപ്പും കൂടാതെ മാറ്റാവുന്നതാണ്.
റെഫെറൽ പുതുക്കൽ പ്രതിഫലങ്ങൾ
സിസ്റ്റം റെഫെറൽ കോഡിനെ ഓട്ടോമാറ്റിക്കായി വായിച്ചില്ലെങ്കിൽ ഒരു റെഫർ ചെയ്യപ്പെട്ട ഉപയോക്താവും അത് ട്രൂ ബാലൻസ് ആപ്പ്ളിക്കേഷനിൽ എന്റർ ചെയ്‌ത് പുതുക്കിയിട്ട് രെജിസ്ട്രേഷൻ പൂർത്തിയാക്കണം. ട്രൂ ബാലൻസ് ഉപയോക്താവ് അടുത്ത തവണ റീചാർജ്ജ് ചെയ്യുമ്പോൾ റെഫെറൽ പ്രതിഫലങ്ങൾ പുതുക്കാവുന്നതാണ്, അതിന്റെ കാലാവധി തീരുമ്പോൾ ട്രൂ ബാലൻസ് ഉപയോക്താവിന്റെ അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്യുന്നതുമാണ്. റെഫെറൽ പോയിന്റുകളും പുതിയ ഉപയോക്താവ് ക്രെഡിറ്റുകളും (i) എന്തെങ്കിലും ക്യാഷിനോ പണത്തിനോ വേണ്ടി കൈമാറ്റം ചെയ്യാനോ പകരം കൊടുക്കാനോ പാടില്ല (ii) ഒരേ ഉപയോക്താവിന്റെ ഉടമസ്ഥതയിലുള്ള അനവധി ട്രൂ ബാലൻസ് അക്കൗണ്ടുകൾ സൃഷ്ടിച്ച് സമ്പാദിക്കാൻ പാടില്ല. അനവധി ട്രൂ ബാലൻസ് അക്കൗണ്ടുകളിൽ സംഭരിച്ച റെഫെറൽ പോയിന്റുകളും പുതിയ ഉപയോക്താവ് ക്രെഡിറ്റുകളും ഒരു ട്രൂ ബാലൻസ് അക്കൗണ്ടിൽ സംയോജിപ്പിക്കാൻ പാടില്ല.
റെഫെറലുകൾ പങ്കുവയ്ക്കലും വ്യക്തിഗത വിവരവും
റെഫറലുകൾ വ്യക്തിപരവും വാണിജ്യേതരവുമായ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുകയും വ്യക്തിപരമായി ബന്ധമുള്ളവരുമായി മാത്രം പങ്കിടുകയും ചെയ്യുക. ലഭിക്കുന്നതിൽ മുഴുവൻ അല്ലെങ്കിൽ മിക്കവാറും ആൾക്കാർ സ്വകാര്യ സുഹൃത്തുക്കളാണെന്ന് വിശ്വസിക്കാൻ യുക്തമായ അടിസ്ഥാനമില്ലാത്തയിടത്ത് (കൂപ്പൺ അല്ലെങ്കിൽ വെബ്സൈറ്റുകൾ, വ്യക്തിപരമായ ബ്ലോഗുകൾ, റെഡ്‌ഡിറ്റ്, ക്വോറ തുടങ്ങിയവ) റെഫെറൽ കോഡ് പ്രസിദ്ധീകരിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുത്. സ്പാമിംഗ് തന്ത്രങ്ങൾ ഉപയോഗിച്ച് റെഫറലുകൾ നടത്താൻ പാടില്ല. ഓരോ കൃത്യവും പൂർത്തിയാക്കുന്നതിന് റെഫെറർക്ക് പ്രതിഫലങ്ങൾ സ്വീകരിക്കാൻ കഴിയുന്നതിന്റെ ഭാഗമായി റഫറി മനസ്സിലാക്കുകയും സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതെന്തെന്നാൽ, റഫറി ഓരോ കൃത്യവും സ്വീകരിക്കുകയും പൂർത്തിയാക്കുകയും ചെയ്യുമ്പോൾ, റഫറി അത് ചെയ്തുവെന്ന് റെഫെറർക്ക് അറിയാനാകും. പ്രതിഫലങ്ങൾ ലഭിക്കുന്നത് നിരസിക്കുന്നത് സംബന്ധിച്ച എല്ലാ വിനിമയവും അപേക്ഷകനും ട്രൂ ബാലൻസിനും മാത്രം വിനിമയം നടത്തുകയും റെഫർ ചെയ്യുന്ന ഉപഭോക്താവിന് അയക്കാതിരിക്കുകയും ചെയ്യുന്നു. റെഫെറർക്ക് തങ്ങളുടെ റെഫെറെൻസിന്റെ അവസ്ഥ ട്രൂ ബാലൻസ് ആപ്പ്ളിക്കേഷനിൽ പ്രേരണ കൂടാതെ സ്വയം ലോഗിൻ ചെയ്‌ത് മാത്രമേ പരിശോധിക്കാൻ കഴിയൂ.
ഒന്നിലേറെ റെഫെറലുകൾ
റെഫർ ചെയ്യപ്പെടുന്ന സുഹൃത്ത് ഒരു റെഫെറൽ കോഡ് മാത്രമേ ഉപയോഗിക്കാവൂ. റെഫർ ചെയ്യപ്പെടുന്ന ഒരു സുഹൃത്തിന് അനവധി ട്രൂ ബാലൻസ് ഉപയോക്താക്കളിൽ നിന്ന് റെഫെറൽ കോഡുകൾ ലഭിച്ചാൽ, ട്രൂ ബാലൻസ് അക്കൗണ്ട് സൃഷ്ടിക്കുന്ന സമയത്ത് റെഫർ ചെയ്യപ്പെടുന്ന ആൾ യഥാർത്ഥത്തിൽ ഉപയോഗിച്ച റെഫെറൽ കോഡിന്റെ ഒരു യോജിച്ച ട്രൂ ബാലൻസ് ഉപയോക്താവിന് മാത്രം റെഫെറൽ പോയിന്റുകൾ ലഭിക്കും.
സിസ്റ്റം ഓട്ടോമാറ്റിക്കായി അത് റീഡ് ചെയ്തില്ലെങ്കിൽ, ട്രൂ ബാലൻസ് അക്കൗണ്ടിന് സൈൻ അപ്പ് ചെയ്യുന്ന പുതിയ ഉപയോക്താവ് റെഫെറൽ പ്രതിഫലങ്ങൾ നേടാൻ റെഫെറൽ കോഡ് പുതുക്കണം. ഓരോ റെഫർ ചെയ്യപ്പെട്ട ഉപയോക്താവിനും റെഫെറൽ കോഡ് പുതുക്കുന്നതോടെ ഓട്ടോമാറ്റിക്കായി രജിസ്‌ട്രേഷൻ പ്രതിഫലം കിട്ടും.
പ്രതിഫലം നേടാൻ, ട്രൂ ബാലൻസ് അക്കൗണ്ടിൽ രജിസ്റ്റർ ചെയ്യുന്ന പുതിയ ഉപയോക്താവ് മുൻപ് ട്രൂ ബാലൻസിൽ മൊബൈൽ ഡിവൈസോ മൊബൈൽ നമ്പരോ രജിസ്റ്റർ ചെയ്തിരിക്കാൻ പാടില്ല.
ട്രൂ ബാലൻസ് പുതിയ ഉപയോക്താവിനെ സ്ഥിരീകരിക്കുകയും അയാൾ ക്ഷണ സന്ദേശം ലഭിച്ച്, അത് അനന്യമായ റെഫെറൽ ലിങ്ക് വഴി ഡൗൺലോഡ് ചെയ്‌ത് ട്രൂ ബാലൻസിലെ രജിസ്‌ട്രേഷൻ പ്രക്രിയ പൂർത്തിയാക്കുകയും ചെയ്താൽ, റെഫെറെർക്കും റെഫെറീയ്ക്കും ക്ഷണ പ്രതിഫലമായി പ്രതിഫലങ്ങൾ ലഭിക്കും.
പൊതുവായത്
പ്രോത്സാഹനം നൽകുന്ന കൃത്യം/അല്ലെങ്കിൽ പ്രോത്സാഹനം നൽകുന്ന കൃത്യത്തെ സംബന്ധിച്ച് ട്രൂ ബാലൻസ് ചെയ്യേണ്ട മറ്റെന്തെങ്കിലും കമ്പ്യൂട്ടർ വൈറസുകൾ, കേടാക്കൽ, അനധികൃത ഇടപെടൽ, തടസ്സപ്പെടുത്തൽ, തട്ടിപ്പ്, സാങ്കേതിക തകരാറുകൾ, സർക്കാർ നടപടികൾ അല്ലെങ്കിൽ അത് പോലെയോ സമാന സ്വഭാവമുള്ള ട്രൂ ബാലന്സിന്റെ നിയന്ത്രണത്തിന് അപ്പുറമുള്ള കാരണങ്ങളോ സാഹചര്യങ്ങളോ സംഭവങ്ങളോ മൂലം തടയുകയോ വൈകുകയോ ചെയ്താൽ, ആ തടസ്സത്തിനോ വൈകലിനോ അതിന്റെ പ്രത്യാഘാതമായി ഉണ്ടാകുന്ന നഷ്ടപരിഹാരത്തിനോ ട്രൂ ബാലൻസ് ബാദ്ധ്യസ്ഥരായിരിക്കില്ല.
പ്രോമോ കോഡ് പരിപാടി
ട്രൂ ബാലൻസ് നൽകുന്ന പ്രൊമോഷണൽ പരിപാടികളിൽ ഒന്നാണ് പ്രോമോ കോഡ് പരിപാടി ("പ്രോമോ കോഡ്"). പരിപാടിയിൽ അംഗമായി ചേരുന്നത് യോഗ്യരായ എല്ലാ ട്രൂ ബാലൻസ് ഉപയോക്താക്കൾക്കും ഓട്ടോമാറ്റിക്കാണ്. ട്രൂ ബാലൻസ് നൽകുന്ന ഉൽപ്പന്നം വാങ്ങുമ്പോൾ പ്രോമോ കോഡ് പ്രയോഗിച്ചാൽ ഉടനെ ക്യാഷ്ബാക്ക് വഴി പോയിന്റുകൾ നേടാൻ ഉപയോക്താക്കൾ യോഗ്യരാണ്. ഏത് വാങ്ങൽ അല്ലെങ്കിൽ പണമടയ്ക്കലിന് പ്രോമോ കോഡ് ബാധകമാണ് എന്നത് ട്രൂ ബാലൻസിന്റെ മാത്രം ഔചിത്യവും എപ്പോൾ വേണമെങ്കിലും മുൻകൂർ അറിയിപ്പില്ലാതെ മാറ്റാവുന്നതുമാണ്. ഈ പരിപാടിയിൽ പങ്കെടുക്കുന്നത് വഴി, ഉപയോക്താക്കൾക്ക് ഒരു നിശ്ചിത തുക യോഗ്യമായ ഇടപാടുകളിൽ ക്യാഷ്ബാക്കായി കിട്ടിയേക്കാം. യോഗ്യതയുള്ള 20 സെപ്റ്റംബർ 2017 ലെ പ്രോമോ കോഡ് ഓഫറിൽ ഇനിപ്പറയുന്നവ ഉൾപ്പെടും. (i) ക്യാഷ്ബാക്ക് തുക ("സൗജന്യ പോയിന്റുകൾ"), (ii) ക്യാഷ്ബാക്ക് ഉപയോക്താക്കളുടെ എണ്ണം (iii) അടക്കണ്ടേ കുറഞ്ഞ/കൂടിയ തുക (iv) ഫലത്തിൽ വരുന്ന തീയതി. ഇത് സമയാസമയം, ട്രൂ ബാലൻസിന്റെ ഔചിത്യം പോലെ മാറ്റത്തിന് വിധേയമാണ്.
ഇടപാടിന്റെ യോഗ്യത
യോഗ്യമാക്കുന്ന ഇടപാടുകളെ നിർവ്വചിക്കുന്നത് (i) നേരിട്ട് പണമടയ്ക്കൽ ഗേറ്റ് വേ (ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിങ്ങ്) വഴി അല്ലെങ്കിൽ ട്രൂ ബാലൻസ് വാലറ്റിൽ സംഭരിച്ചിരിക്കുന്ന വാലറ്റ് പണം വഴി അല്ലെങ്കിൽ സമ്മാന കാർഡ് വഴി നടത്തുന്ന ഇടപാടുകൾ (ii) ട്രൂ ബാലൻസ് നൽകുന്ന നിയുക്ത പ്രോമോ കോഡ് ഉപയോഗിക്കുന്നത്. ഈ പരിപാടിയിൻ കീഴിൽ ഉപയോക്താവ് നടത്തുന്ന എല്ലാ യോഗ്യമായ ഇടപാടുകളും ക്യാഷ്ബാക്ക് സമ്പാദിക്കാൻ യോഗ്യമാണ്.
ഇനിപ്പറയുന്ന ഇടപാടുകൾ പ്രോമോ കോഡ് പരിപാടി യിൽ നിന്ന് പ്രകടമായി ഒഴിവാക്കിയിരിക്കുന്നു:
സൗജന്യ പോയിന്റ് ഇടപാട് അല്ലെങ്കിൽ സൗജന്യ പോയിന്റിനൊപ്പം അടച്ച തുക
ഒരേ ബാങ്കിലൂടെ ഒരേ ദിവസം നടത്തുന്ന 5 ലേറെ ഇടപാടുകൾ
ഇന്ത്യക്ക് പുറത്ത് പുറപ്പെടുവിക്കുന്ന അന്താരാഷ്ട്ര കാർഡുകൾ & വിർച്വൽ കാർഡുകൾ കൊണ്ടുള്ള പണമടയ്ക്കൽ.
റദ്ദാക്കിയ ഓർഡറുകൾ
പൊതുവായത്
റീഫണ്ട് ഉണ്ടെങ്കിൽ, കാർഡ് പുറപ്പെടുവിച്ചയാൾക്ക് 7 പ്രവർത്തന ദിവസങ്ങൾ വരെ സമയം നൽകുക.
തട്ടിപ്പ്/ അല്ലെങ്കിൽ പ്രോമോ കോഡ് പരിപാടി യിലൂടെ സമ്പാദിക്കുന്ന പോയിന്റുകൾ സംബന്ധിച്ച ദുരുപയോഗം പോയിന്റുകളുടെ കണ്ടുകെട്ടലും ട്രൂ ബാലൻസ് സേവനത്തിന്റെ അവസാനിപ്പിക്കലിലേക്കും റദ്ദാക്കലിലേക്കും നയിക്കും.
ട്രൂ ബാലൻസ് ഉപയോഗത്തെപ്പറ്റി ഒരു അറിയിപ്പും നൽകാതെ എപ്പോൾ വേണമെങ്കിലും ക്യാഷ്ബാക്ക് അല്ലെങ്കിൽ പരിപാടി യുടെ വ്യവസ്ഥകളും നിബന്ധനകളും റദ്ദാക്കാനോ സസ്‌പെൻഡ് ചെയ്യാനോ മാറ്റാനോ പകരം വയ്ക്കാനോ ഉള്ള അവകാശം ട്രൂ ബാലൻസിനുണ്ട്.
സമ്മാന കാർഡ് ക്യാഷ്ബാക്ക്
സമ്മാന കാർഡ് ക്യാഷ്ബാക്ക് ട്രൂ ബാലൻസ് സമ്മാന കാർഡുകൾ വാങ്ങുന്ന ഉപയോക്താക്കൾക്കാണ് (ഇനിമുതൽ "പർച്ചേസർ" എന്ന് പരാമർശിക്കും) നൽകുന്നത്. സമ്മാന കാർഡുകൾ വിജയകരമായി ട്രൂ ബാലൻസ് അക്കൗണ്ടുകളിൽ ചേർത്ത് ("പുതുക്കൽ" അല്ലെങ്കിൽ "ക്ലെയിം") കഴിഞ്ഞാൽ പർച്ചേസർമാർക്ക് സമ്മാന കാർഡ് ക്യാഷ്ബാക്ക് നൽകുന്നതാണ്. വാങ്ങുന്ന ആളും പുതുക്കുന്ന ആളും ("സമ്മാന കാർഡ് പുതുക്കിയ ഉപയോക്താവ്") തമ്മിലുള്ള ട്രൂ അംഗത്വ ബന്ധം അനുസരിച്ചും സമയം കഴിയുമ്പോഴും സമ്മാന കാർഡ് ക്യാഷ്ബാക്കിന്റെ ശതമാനം മാറ്റാവുന്നതാണ്. സമ്മാന കാർഡ് ക്യാഷ്ബാക്ക് പണമടയ്ക്കുമ്പോൾ, വാങ്ങിയ തീയതിയുടെ അടിസ്ഥാനത്തിലാണ് ക്യാഷ്ബാക്ക് ശതമാനം കണക്കാക്കുന്നത്.
ട്രൂ അംഗത്വ പരിപാടി
ദയവായി ട്രൂ അംഗത്വ പരിപാടി ക്കുള്ള ഈ വ്യവസ്ഥകളും നിബന്ധനകളും ശ്രദ്ധാപൂർവ്വം വായിക്കുക. ഈ പ്രൊമോഷണൽ പരിപാടി ആക്സസ് ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യുക വഴി, താങ്കൾ ഇതിൽ വിവരിച്ചിരിക്കുന്ന വ്യവസ്ഥകൾക്കും നിബന്ധനകൾക്കും പരാമർശത്തിലൂടെ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ വ്യവസ്ഥകൾക്കും ബദ്ധമായിരിക്കും എന്ന് സമ്മതിക്കുന്നു. താങ്കൾ ഇതിലെ ഏതെങ്കിലും വ്യവസ്ഥകൾക്കോ നിബന്ധനകൾക്കോ സമ്മതിക്കുന്നില്ലെങ്കിൽ, ഈ പരിപാടി യിൽ പങ്കെടുക്കരുത്.
നിർവ്വചനങ്ങൾ
19 ആംതി സെപ്റ്റംബർ 2019 മുതൽ ട്രൂ ബാലൻസിന്റെ അംഗത്വ പരിപാടി "റീചാർജ്ജ് അംഗത്വം" ൽ നിന്ന് "ട്രൂ അംഗത്വം" ലേക്ക് മാറി.
"ട്രൂ ബാലൻസ്" കൊണ്ട് അർത്ഥമാക്കുന്നത് ബാലൻസ് ഹീറോ ഇന്ത്യ അല്ലെങ്കിൽ ബാലൻസ് ഹീറോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എന്തായാലൂം, "ബാലൻസ് ഹീറോ") നൽകുന്ന ട്രൂ ബാലൻസ് ആപ്പാണ്.
ഉപയോക്താക്കൾ ("ട്രൂ ബാലൻസ് ഉപയോക്താവ്", "താങ്കൾ", "ട്രൂ ബാലൻസിൽ രജിസ്റ്റർ ചെയ്‌ത ഉപഭോക്താവ്", "ഉപയോക്താവ്" അല്ലെങ്കിൽ "പങ്കെടുക്കുന്നവർ") എന്നാൽ അർത്ഥമാക്കുന്നത് ട്രൂ അംഗത്വ പരിപാടി പിന്തുണയ്ക്കുന്ന ട്രൂ ബാലൻസ് ആപ്പ് വേർഷനുകൾക്കായി സൈൻ അപ്പ് ചെയ്‌ത ഉപയോക്താക്കളാണ്.
"ട്രൂ അംഗത്വ പരിപാടി" ("ട്രൂ അംഗത്വം" അല്ലെങ്കിൽ "അംഗത്വം") എന്നാൽ അർത്ഥമാക്കുന്നത് ഉപയോക്ത പോയിന്റുകൾ കൂടിച്ചേരുമ്പോൾ ട്രൂ ബാലൻസ് സേവനങ്ങൾ ഉപയോഗിക്കുന്നതിന് പ്രതിഫല പോയിന്റുകൾ നേടാൻ വേണ്ടി ട്രൂ ബാലൻസ് പ്രതിഫല പരിപാടിയിൽ രജിസ്റ്റർ ചെയ്‌തവരാണ്.
"ക്യാഷ്ബാക്ക്" എന്നാൽ അർത്ഥം ട്രൂ ബാലൻസ് ഉപയോക്താക്കൾക്ക് പ്രതിഫലം നൽകുന്നത്.
"സൗജന്യ പോയിന്റ്" എന്നാൽ അർത്ഥം "ട്രൂ അംഗത്വ പരിപാടി" യിൻ കീഴിൽ ട്രൂ ബാലൻസ് സമ്പാദിച്ച പ്രതിഫല പോയിന്റുകൾ അല്ലെങ്കിൽ ക്യാഷ്ബാക്ക്. ട്രൂ ബാലൻസ് ആപ്പ് നടത്തുന്ന സമ്പാദ്യ പ്രവർത്തനങ്ങൾക്ക് ഉപയോക്താക്കൾക്ക് സൗജന്യ പോയിന്റുകൾ സമ്മാനിക്കുന്നതാണ്.
“ഗോൾഡ് അംഗം” ("ഗോൾഡ് പ്ലസ് അംഗം") എന്നാൽ അർത്ഥം ഗോൾഡ് അംഗം (അല്ലെങ്കിൽ ഗോൾഡ് പ്ലസ് അംഗം) ആകുന്ന പേരന്റ് ("ഫസ്റ്റ് പേഴ്സൺ" എന്നും അറിയപ്പെടും)
"ഗ്രൂപ്പ് അംഗം" എന്നാൽ അർത്ഥം ഗോൾഡ് അംഗത്തിലോ പേരന്റ്സ് ഗ്രൂപ്പിലോ ചേർന്ന ചൈൽഡ് ("സെക്കന്റ് പേഴ്സൺ/ ജനറേഷൻ" എന്നും അറിയപ്പെടും) അല്ലെങ്കിൽ ഗ്രാൻഡ് ചൈൽഡ് ("തേർഡ് പേഴ്സൺ/ ജനറേഷൻ" എന്നും അറിയപ്പെടും).
ട്രൂ അംഗത്വ വിശദാംശങ്ങൾ:
ട്രൂ ബാലൻസ് നൽകുന്ന പ്രൊമോഷനു വേണ്ടിയുള്ള പരിപാടികളിൽ ഒന്നാണ് ട്രൂ അംഗത്വ പരിപാടി. ട്രൂ ബാലൻസ് ആപ്പ് ഇൻസ്റ്റാൾ ചെയ്‌ത് ഞങ്ങളുടെ സേവനത്തിലേക്ക് സൈൻ ഇൻ ചെയ്യുന്ന ട്രൂ ബാലൻസ് ഉപയോക്താക്കൾക്ക് ട്രൂ അംഗത്വ പരിപാടി ഓട്ടോമാറ്റിക്കായി അംഗത്വം നൽകും. ഈ പരിപാടി ട്രൂ ബാലൻസ് ഉപയോക്താക്കൾ തമ്മിലുള്ള 'ഗ്രൂപ്പ്' ബന്ധത്തിന് വേണ്ടിയുണ്ടാക്കിയിട്ടുള്ളതാണ്. ഉപയോക്താക്കൾക്ക് ഗ്രൂപ്പ് അംഗങ്ങത്തിന്റെ ഇടപാടുകളിൽ നിന്ന് കൂടുതൽ "ഗ്രൂപ്പ് പ്രതിഫലങ്ങൾ" നേടാൻ കഴിയും. ഒപ്പം, ഉപയോക്താവിന് മറ്റുള്ളവരുമായി എന്തെങ്കിലും ഗ്രൂപ്പ് ബന്ധം ഇല്ലായിരുന്നെങ്കിൽ പോലും വാങ്ങുമ്പോൾ കൂടുതൽ പ്രതിഫലം നേടാൻ കഴിയും.
യോഗ്യത:
പ്രതിഫല പരിപാടി എല്ലാ ട്രൂബാലൻസ് ഉപയോക്താക്കൾക്കുമായി തുറന്നിരിക്കുന്നു.
ഇന്ത്യയിൽ താമസിക്കുകയും കുറഞ്ഞത് 18 (പതിനെട്ട്) വയസ്സെങ്കിലും ആയിട്ടുണ്ടെങ്കിലും മാത്രമേ താങ്കളെ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാൻ "യോഗ്യൻ" ആയി പരിഗണിയ്ക്കുകയുള്ളൂ.
സേവനങ്ങൾ ഉപയോഗിക്കുന്നത് ഇടപാടുകൾ ഇന്ത്യൻ രൂപയിൽ മാത്രം നടത്താനാണ്, വേറെ ഒരു നാണയത്തിലുമല്ല.
സേവനങ്ങളെ പിന്തുണയ്ക്കുന്ന ഒരു നെറ്റ് വർക്ക് ചെയ്യപ്പെട്ട ഡിവൈസിൽ നിന്ന് സേവനങ്ങൾ നേടുക.
താങ്കൾക്ക് യോഗ്യതയുണ്ടെങ്കിൽ മാത്രം സേവനങ്ങൾ നേടുക. താങ്കൾക്ക് യോഗ്യതയില്ലെങ്കിൽ, ദയവായി ഉടൻ തന്നെ ഞങ്ങളുമായി രജിസ്റ്റർ ചെയ്യാനുള്ള എല്ലാ ശ്രമങ്ങളും ഉപേക്ഷിക്കുക.
യോഗ്യതയില്ലാത്ത മറ്റൊരാൾ താങ്കളുടെ അക്കൗണ്ട് ഉപയോഗിക്കുന്നു എന്ന് ഞങ്ങൾക്ക് വിശ്വസിക്കാൻ കാരണമുണ്ടെങ്കിൽ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണത്താൽ താങ്കളുടെ അക്കൗണ്ട് ഉടനെ നിർത്തലാക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട്.
താങ്കൾ യോഗ്യനാണെന്നും താങ്കളോ താങ്കളുടെ അക്കൗണ്ട് ഉപയോഗിക്കുന്ന ആരെങ്കിലുമോ യോഗ്യനല്ല എന്ന് കണ്ടാൽ ഞങ്ങൾക്ക് ഒരു ബാദ്ധ്യതയും ഉണ്ടാവില്ല എന്നുമുള്ള താങ്കളുടെ ബോധിപ്പിക്കലിൽ ഞങ്ങൾ പൂർണ്ണമായി ആശ്രയിക്കുന്നു.
അംഗത്വ ഗ്രേഡുകൾ
'ട്രൂ അംഗത്വ പരിപാടി' യിൽ എല്ലാ ഉപയോക്താവിനും ചേരാം.
'ഉപയോക്താവ്' ഗോൾഡ് പ്ലസ് അംഗത്തിന്റെ നിബന്ധനകൾ തൃപ്തിപ്പെടുത്തുമ്പോൾ, ഉപയോക്താവിന്റെ അംഗത്വ ഗ്രേഡ് ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യുകയും ആദ്യത്തെ ഗോൾഡ് അംഗം അടുത്ത മാസം അവസാനം വരെ തുടരുകയും ചെയ്യും.
ഒരു ഗോൾഡ് അംഗമാകാൻ, ഒരു ഉപയോക്താവിന് ഓർഡർ തുകകൾ അനുസരിച്ചുള്ള സ്റ്റാർ തുക എത്തണം.
'ഗോൾഡ് അംഗം' ഗോൾഡ് പ്ലസ് അംഗത്തിന്റെ നിബന്ധനകൾ തൃപ്തിപ്പെടുത്തുമ്പോൾ, ഉപയോക്താവിന്റെ അംഗത്വ ഗ്രേഡ് ഒരു 'ഗോൾഡ് പ്ലസ് അംഗമാ'യി അപ്ഡേറ്റ് ചെയ്യും.
ഒരു ഗോൾഡ് പ്ലസ് അംഗമാകാൻ, ഗോൾഡ് അംഗം സ്റ്റാർ തുക കൈവരിക്കുകയും കേവൈസി സർട്ടിഫിക്കേഷൻ (ആധാർ നമ്പർ അല്ലെങ്കിൽ പാൻ കാർഡ് നമ്പർ ഉപയോഗിച്ച് സാക്ഷ്യപ്പെടുത്തിയിരിക്കണം) പൂർത്തിയാക്കുകയും ചെയ്യണം.
നിലവിലെ മാസത്തെ പൂർത്തിയാക്കിയ ട്രൂ അംഗത്വത്തിന് ആവശ്യമായ വ്യവസ്ഥകൾ & നിബന്ധനകൾ തൃപ്തിപ്പെടുത്തുന്നതോടെ, ഉപയോക്താവിന്റെ അംഗത്വ ഗ്രേഡ് അടുത്ത മാസത്തെ 1 ആം ദിവസം ഗോൾഡിലേക്ക് (അല്ലെങ്കിൽ ഗോൾഡ് പ്ലസിലേക്ക്) അപ്ഡേറ്റ് ചെയ്യുകയും അപ്ഡേറ്റ് ചെയ്ത അംഗത്വ ഗ്രേഡ് ഇപ്പറഞ്ഞ മാസത്തേക്ക് മാറ്റമില്ലാതെ ഇരിക്കുകയും ചെയ്യും. ('ഉപയോക്താവ്' ആദ്യം ഗോൾഡ് അംഗം (അല്ലെങ്കിൽ ഗോൾഡ് പ്ലസ് അംഗം) ആകുമ്പോഴൊഴിച്ച്))
ഒരു ഉപയോക്താവ് ഗോൾഡ് അംഗത്തിന്റെ (അല്ലെങ്കിൽ ഗോൾഡ് പ്ലസ് അംഗത്തിന്റെ ) നിലവിലെ മാസത്തെ നിബന്ധനകൾ തൃപ്തിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടാൽ, അടുത്ത മാസം ഉപയോക്താവിന്റെ അംഗത്വ ഗ്രേഡ് ഡൗൺഗ്രേഡ് ചെയ്‌ത് സാധാരണ അംഗ ഗ്രേഡാക്കും.
നിലവിലെ ഉപയോക്താവിന്റെ ഗ്രേഡ് അനുസരിച്ച് ഗോൾഡ് അംഗത്തിന്റെയും ഗോൾഡ് പ്ലസ് അംഗത്തിന്റെയും നിബന്ധനകളിൽ വ്യത്യാസമുണ്ടാകാം.
ഗോൾഡ് ബോണസ്
ഗോൾഡ് അംഗം ആദ്യമായി കിട്ടുന്ന ഉപയോക്താക്കൾക്ക് നൽകുന്ന സ്പെഷ്യൽ ബോണസാണ് 'ഗോൾഡ് ബോണസ്.'
ഒരു ഉപയോക്താവിന്റെ ഗ്രേഡ് ആദ്യമായി 'ഗോൾഡ് അംഗമാ'യി അപ്ഗ്രേഡ് ചെയ്‌താൽ, താഴെപ്പറയുന്ന നിബന്ധനകൾ പാലിച്ചാൽ ഉപയോക്താവ് അടങ്ങുന്ന ഗ്രൂപ്പിലെ ഉപയോക്താക്കൾക്കെല്ലാം ഗോൾഡ് ബോണസ് അയയ്ക്കും:
ഗ്രൂപ്പ് അംഗങ്ങളിൽ നിന്ന് ഗോൾഡ് ബോണസ് സമ്പാദിക്കാൻ, ഗ്രൂപ്പ് ബന്ധത്തിൽ ചേരുന്ന എല്ലാ അംഗത്തിനും ഗോൾഡ് അംഗമുണ്ടായിരിക്കണം.
ഗ്രൂപ്പ് അംഗങ്ങളിലൂടെ സമ്പാദിക്കാവുന്ന ഗോൾഡ് ബോണസുകളുടെ എണ്ണത്തിന് ഒരു പരിധിയുണ്ട്.
ഗോൾഡ് പ്ളസ് ബോണസ്
ആദ്യമായി ഗോൾഡ് പ്ലസ് അംഗം ലഭിക്കുന്ന ഉപയോക്താക്കൾക്ക് നൽകുന്ന ഒരു സ്പെഷ്യൽ ബോണസാണ് ഗോൾഡ് പ്ലസ് ബോണസ്.
ആദ്യമായി ഉപയോക്താവിന്റെ ഗ്രേഡ് ‘ഗോൾഡ് പ്ലസ് അംഗമായി’ അപ്ഗ്രേഡ് ചെയ്താൽ, ഉപയോക്താവിന് മാത്രം ബോണസ് ലഭിക്കും.
ഗ്രൂപ്പ് ബന്ധം
ഇനിപ്പറയുന്ന വ്യവസ്ഥകൾ & നിബന്ധനകൾ ഗ്രൂപ്പ് ബന്ധം സാധുവായിരിക്കും:
എല്ലാ ഉപയോക്താവിനും ഒരു ഗ്രൂപ്പിൽ മാത്രമേ ചേരാൻ കഴിയൂ (ഉപയോക്താവിന്റെ ഗ്രേഡ് എന്ത് ആയാലും).
പുതിയ ഉപയോക്താവിന്* മാത്രമേ ഗ്രൂപ്പിൽ ചേരാനാകൂ.
ഗ്രൂപ്പുള്ള ഒരു ഉപയോക്താവിന് ബ്ലോക്ക്ഡ് എന്ന സ്റ്റാറ്റസ് ആണെങ്കിൽ ഉപയോക്താവിന് ചേരാൻ കഴിയില്ല.
ഗ്രൂപ്പ് പരമാവധി അംഗ പരിധി എത്തിയാൽ ഉപയോക്താവിന് ഗ്രൂപ്പിൽ ചേരാൻ കഴിയില്ല.
ഒരു ഉപയോക്താവിന് മുൻപ് ജോയിൻ ചെയ്തിരുന്ന ഗ്രൂപ്പിൽ റീജോയിൻ ചെയ്യാൻ കഴിയില്ല.
പരമാവധി അംഗ പരിമിതി മുൻകൂർ അറിയിപ്പ് കൂടാതെയും കമ്പനിയുടെ ഇഷ്ടപ്രകാരവും മാറ്റാവുന്നതാണ്.
ഗ്രൂപ്പിൽ ചേരാൻ, ഉപയോക്താവിന് സാധുവായ ഒരു അക്കൗണ്ടുണ്ടായിരിക്കുകയും ട്രൂ അംഗത്വ പരിപാടിയെ പിന്തുണയ്ക്കുന്ന വേർഷനോട് കൂടിയ ട്രൂ ബാലൻസ് ആപ്പിനാൽ സൈൻ ഇൻ ചെയ്തിരിക്കുകയും ചെയ്യണം.
ഗ്രൂപ്പ് പ്രതിഫലങ്ങൾ
ഗ്രൂപ്പ് അംഗങ്ങളിൽ നിന്നുള്ള ഓർഡർ തുകകൾ അനുസരിച്ച് ഉപയോക്താവിന് ഗ്രൂപ്പ് പ്രതിഫലങ്ങൾ സമ്പാദിക്കാം.
ഗ്രൂപ്പ് അംഗങ്ങളിൽ നിന്ന് ഗ്രൂപ്പ് പ്രതിഫലങ്ങൾ സമ്പാദിക്കാൻ, ഗ്രൂപ്പ് ബന്ധത്തിൽ ചേർന്ന ഓരോ അംഗത്തിനും ഗോൾഡ് അംഗം ഉണ്ടായിരിക്കണം.
ഉപയോക്താവിനെ ബ്ളോക്ക് ചെയ്ത സമയത്ത് നേടിയ ഗ്രൂപ്പ് പ്രതിഫലങ്ങൾ, ഉപയോക്താവ്/ഉപയോക്താക്കൾ നടത്തിയ തട്ടിപ്പ് പ്രവർത്തനം കൊണ്ടോ ബ്ലോക്ക് ചെയ്യപ്പെട്ട ഉപയോക്താവിനാലോ ഉണ്ടായ പ്രതിഫല പോയിന്റുകൾ ട്രൂ ബാലൻസ് സംഭരിക്കുന്നതല്ല.
പൊതുവായത്
ട്രൂ അംഗത്വ പരിപാടി യിൽ, പൂർത്തിയാക്കിയ ഓർഡർ തുകകൾ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.
ഇനിപ്പറയുന്ന നിബന്ധനകൾ പ്രതിഫല പോയിന്റുകൾ സംഭരിക്കുന്നതില്ല:
സൗജന്യ പോയിന്റ് ഇടപാട് അല്ലെങ്കിൽ സൗജന്യ പോയിന്റ് കൊണ്ട് അടച്ച തുക.
ഇന്ത്യക്ക് പുറത്ത് പുറപ്പെടുവിക്കുന്ന അന്താരാഷ്ട്ര കാർഡുകൾ & വിർച്വൽ കാർഡുകൾ കൊണ്ട് പണമടയ്ക്കുന്നത്.
റദ്ദാക്കപ്പെട്ട അല്ലെങ്കിൽ അപൂർണ്ണമായ ഓർഡറുകൾ.
മൊത്തം പ്രതിഫലത്തിന് (ഗോൾഡ് അംഗ ബോണസും ഗ്രൂപ്പ് പ്രതിഫലവും ഉൾപ്പെടെ) പ്രതിമാസ പരിധിയുണ്ട്.
പ്രതിഫല പോയിന്റുകൾ കൈമാറ്റം ചെയ്യാവുന്നതല്ല.
തട്ടിപ്പോ വഞ്ചനയോ തടയാൻ, അമിതമായ റീചാർജ്ജ് ഓർഡർ തുകകൾക്ക് വ്യത്യാസം കുറിയ്ക്കുന്ന പ്രതിഫല നിരക്ക് ബാധകമാക്കുകയും ഈ പരിമിതി എല്ലാ മാസം പുതുക്കുകയും ചെയ്യാം.
ഉപയോക്താവിന്റെ അവകാശം സംരക്ഷിക്കാൻ, ട്രൂ ബാലൻസിന് വഞ്ചന കണ്ടെത്താനും തട്ടിപ്പ് തടയാനും നിരന്തരമായ നിരീക്ഷണ സംവിധാനമാകാം. തട്ടിപ്പുള്ള ഇടപാടിൽ ക്യാഷ്ബാക്ക് നിരസിക്കാൻ/ വിസമ്മതിക്കാനുള്ള അവകാശം ട്രൂ ബാലൻസിനുണ്ട്.
ട്രൂ അംഗത്വ പ്രതിഫലത്തിന്റെ ("പരിപാടി") കീഴിൽ നൽകിയിട്ടുള്ള ഏതെങ്കിലും/ എല്ലാ ഓഫറുകളും മുൻകൂർ അറിയിപ്പില്ലാതെ സമയാസമയം നീട്ടുവാനോ നിർത്തലാക്കണോ ഉള്ള അവകാശം ട്രൂ ബാലൻസിനുണ്ട്.
എപ്പോൾ വേണമെങ്കിലും, മുൻകൂർ അറിയിപ്പില്ലാതെ, ഈ വ്യവസ്ഥകൾ & നിബന്ധനകൾ ചേർക്കാൻ/ ഭേദഗതി ചെയ്യാൻ/ പരിഷ്കരിക്കാൻ/ മാറ്റാൻ അല്ലെങ്കിൽ വ്യത്യാസം വരുത്താനോ നൽകിയ ഓഫർ(കളെ) അവ പരിഷ്കരിച്ച / നീക്കം ചെയ്ത ഓഫറുമായി സമാനം ആണെങ്കിലും അല്ലെങ്കിലും സമയാസമയം മറ്റ് ഓഫർ(കൾ) കൊണ്ട് മൊത്തമായോ ഭാഗികമായോ മാറ്റിവയ്ക്കാനോ ഇപ്പറഞ്ഞ ഓഫർ(കളെ) ഒന്നടങ്കം പിൻവലിക്കാനോ ഉള്ള അവകാശം ട്രൂ ബാലൻസിനാണ്.
ഓരോ അംഗത്വ ഗ്രേഡും അനുവദിച്ച ഓർഡർ തുകകളും അടിസ്ഥാനമാക്കി പ്രതിഫല നിരക്ക് പ്രത്യേകം ബാധകമാക്കുന്നതാണ്.
ട്രൂ അംഗത്വ പരിപാടിക്ക് വരവിന്റെ ക്രമം/ ആദ്യം വരുന്നു ആദ്യം സേവിക്കുന്നു അടിസ്ഥാനത്തിൽ ഓരോ ദിവസത്തെ പ്രതിഫല ഇടപാടിനും പരിമിതികൾ ഉണ്ടായേക്കാം.
ട്രൂ അംഗത്വ പരിപാടിയ്ക്ക് പിന്തുണയ്ക്കുന്ന വേർഷനുള്ള ട്രൂ ബാലൻസ് ആപ്പ് ആവശ്യമാണ്.
ഉപയോക്താവിന് ഒരു അറിയിപ്പും നൽകാതെ എപ്പോൾ വേണമെങ്കിലും ക്യാഷ്ബാക്കിന്റെ അടിസ്ഥാനം അല്ലെങ്കിൽ പരിപാടിയുടെ വ്യവസ്ഥകളും നിബന്ധനകളും അല്ലെങ്കിൽ പ്രതിഫലം റദ്ദാക്കാനോ സസ്‌പെൻഡ് ചെയ്യാനോ മാറ്റാനോ പകരം വയ്ക്കാനോ ഉള്ള അവകാശം ട്രൂബാലൻസിനുണ്ട്.
തർക്കം
ട്രൂ ബാലൻസിന്റെ പ്രതിഫല പോയിന്റുകളുടെ കണക്കുകൂട്ടൽ അന്തിമവും നിർണ്ണായകവും ഉപയോക്താവിനെ ബന്ധിക്കുന്നതുമാണ്. വ്യക്തമായ പിശക് ഉള്ള കാര്യത്തിൽ ഒഴികെ അത് തർക്കമാക്കാനോ ചോദ്യം ചെയ്യപ്പെടാനോ ബാദ്ധ്യസ്ഥമല്ല.
പ്രതിഫല പരിപാടി സംബന്ധിച്ചുള്ള എല്ലാ തർക്കങ്ങളും അവ ഉയരുമ്പോൾ തന്നെ ഞങ്ങളെ അറിയിക്കുക.
ഇന്ത്യയിലെ നിയമങ്ങൾ ഈ വ്യവസ്ഥകളെയും നിബന്ധനകളെയും സംബന്ധിച്ച തർക്കങ്ങൾ തനിയെ നിയന്ത്രിക്കും. ഈ വ്യവസ്ഥകളിലും നിബന്ധനകളിലും നിന്നുയരയന്ന എന്തെങ്കിലും തർക്കങ്ങൾ ഗുർഗാവ്, ഇന്ത്യയിലെ ജില്ലാ കോടതിയിൽ കൊണ്ട് വരേണ്ടതും, അതിന് ആദ്യമായി ഏകവും തനിയെയുള്ളതുമായ അധികാരപരിധിയുണ്ടായിരിക്കുന്നതുമാണ്.
പ്രതിഫല പരിപാടിയിലെ പ്രതിഫല പോയിന്റുകൾ നേടുന്നതും പുതുക്കുന്നതും സംബന്ധിച്ചുള്ള തട്ടിപ്പും ദുരുപയോഗവും സംഭരിച്ച പോയിന്റുകളുടെ കണ്ടുകെട്ടലിനും പ്രതിഫല പരിപാടിയിൽ നിന്ന് ഉപയോക്താവിന്റെ അക്കൗണ്ടിന്റെ അവസാനിപ്പിക്കലിനും കാരണമാകും.
ഭാഗ്യ സ്പിൻ പ്രൊമോഷൻ
3.03 യോ അതിന് ശേഷമോ ഉള്ള ആപ്പ് വേർഷൻ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കാണ് ഭാഗ്യ സ്പിൻ പ്രൊമോഷൻ നൽകുന്നത്. ഭാഗ്യ സ്പിൻ കളിക്കുന്നതിന് പ്രതിഫലമായി ഉപയോക്താക്കൾക്ക് ജെമുകൾ (ട്രൂ ബാലൻസ് ഇൻ-ആപ്പ് പോയിന്റ്) സമ്പാദിക്കാം. മുൻകൂർ അറിയിപ്പില്ലാതെ ഭാഗ്യ സ്പിൻ പ്രൊമോഷൻ പരിഷ്കരിക്കാനോ വിരാമമിടാനോ നിർത്താനോ ഉള്ള അവകാശം ട്രൂ ബാലൻസിനുണ്ട്.
പങ്കാളികൾ, ബിസിനസ്സുകൾ, പരസ്യക്കാർ (മൊത്തമായി, "പരസ്യക്കാർ") എന്നിവരെ ഉപയോക്താക്കൾക്ക് ബോണസ് പ്രതിഫലങ്ങൾ ("പോയിന്റുകൾ", "പ്രോത്സാഹനങ്ങൾ" അല്ലെങ്കിൽ "പ്രതിഫലങ്ങൾ") നേടാൻ വിവിധ മാർഗ്ഗങ്ങൾ ("അധിക സമ്പാദ്യ പ്രവർത്തനങ്ങൾ" അല്ലെങ്കിൽ "ഓഫറുകൾ") നൽകാൻ ഞങ്ങൾ അനുവദിക്കും. പരസ്യക്കാർ ട്രൂ ബാലൻസിലൂടെ ആകർഷകമായ പരസ്യങ്ങൾ, കൂപ്പണുകൾ, ഡീലുകൾ, മറ്റ് പരസ്യ ഉള്ളടക്കം (മൊത്തമായി, "പരസ്യ ഉള്ളടക്കം") എന്നിവ എത്തിക്കും. ഉപയോക്താക്കളെ പരസ്യ ഉള്ളടക്കം ഡൗൺലോഡ് ചെയ്‌തും ഇൻസ്റ്റാൾ ചെയ്‌തും കളിച്ചും അല്ലെങ്കിൽ കണ്ടും പ്രതിഫലങ്ങൾ നേടാൻ അനുവദിക്കുന്നു. ഉപയോക്താക്കൾക്ക് യഥാർത്ഥ സ്ഥാനം, ആൻഡ്രോയിഡ് ഒഎസ്, സ്മാർട്ട് ഫോൺ ഉപകരണം, ട്രൂ ബാലൻസിലെ പങ്കെടുക്കൽ അളവ് തുടങ്ങി നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ അധിക സമ്പാദ്യ പ്രവർത്തനങ്ങൾ ലഭ്യമാക്കുന്നു. ഏത് ഘട്ടത്തിലും ഉപയോക്താവിന് ലഭ്യമാകുന്ന അധിക സമ്പാദ്യ പ്രവർത്തനങ്ങളുടെ പ്രതിഫല തുകയുടെ എണ്ണത്തെപ്പറ്റി ട്രൂ ബാലൻസും ഞങ്ങളുടെ പരസ്യക്കാരും ഒരു ഗ്യാരണ്ടിയും തരുന്നില്ല.
പങ്കാളിത്തം
ഒരു ഉപയോക്താവ് ട്രൂ ബാലൻസിലൂടെ ഒരു ഓഫർ പൂർത്തിയാക്കുമ്പോൾ, അവർ ആ ഓഫർ നൽകിയ പരസ്യക്കാരനുമായി നേരിട്ട് ഒരു ബന്ധം സൃഷ്ടിക്കുകയാണ്. ഓഫർ പൂർത്തിയാക്കുന്നതിനു മുൻപ് ഉപയോക്താവ് പരസ്യക്കാരന്റെ ഓഫറുമായി ബന്ധപ്പെട്ട വ്യവസ്ഥകളും നിബന്ധനകളും അവലോകനം ചെയ്യണം. ട്രൂ ബാലൻസിനു മേലുള്ള എന്തെങ്കിലും ഓഫറിന്റെയോ പിന്നീടുണ്ടാകുന്ന ഉപയോക്താവും പരസ്യക്കാരനും തമ്മിലുള്ള ബില്ലിങ്ങിന്റെയോ ബന്ധത്തിന്റെയോ ഒരു ബാദ്ധ്യതയും കടപ്പാടും ഉത്തരവാദിത്തവും ട്രൂ ബാലൻസ് എറ്റെടുക്കുന്നില്ല. ഓഫർ സംബന്ധിച്ച് ഉപയോക്താവിന് എന്തെങ്കിലും ചോദ്യങ്ങളോ തർക്കങ്ങളോ ഉണ്ടെങ്കിൽ അവർ പരസ്യക്കാരനെ നേരിട്ട് ബന്ധപ്പെടണം.
ചില ഓഫറുകൾ ഓഫർ പൂർത്തീകരിക്കാനായി സമ്മാന കാർഡുകൾ തുടങ്ങിയ അധിക പ്രോത്സാഹനങ്ങൾ നൽകും. ഈ അവസരങ്ങളിൽ, പ്രോത്സാഹനം പരസ്യക്കാരൻ നേരിട്ട് ഉപയോക്താവിന് നൽകുന്നതും ട്രൂ ബാലൻസ് ഓഫറിൽ നിന്ന് വേറിട്ടതുമാണ്. ഈ പ്രോത്സാഹനങ്ങൾ ലഭിക്കാൻ ട്രൂ ബാലന്സിൽ നിന്ന് ക്രെഡിറ്റ് ലഭിക്കാൻ ആവശ്യമുള്ളതിന് ഉപരിയായി അധിക ആവശ്യങ്ങളുണ്ടാകാം. ഈ അധിക പ്രോത്സാഹനങ്ങൾക്ക് ബാലൻസ് ഹീറോ ഉത്തരവാദിയല്ല.
ഓഫറുകളുടെ/അധിക സമ്പാദ്യ പ്രവർത്തനങ്ങളുടെ പൂർത്തീകരണം
മറ്റൊരുവിധത്തിൽ പ്രസ്താവിച്ചിട്ടില്ലെങ്കിൽ, ഓഫറിനായി ആദ്യമായി അപേക്ഷിച്ച ഉപയോക്താക്കൾക്ക് മാത്രമേ ഓഫറുകൾ ലഭ്യമാകൂ. ട്രൂബാലൻസ്, മറ്റേതെങ്കിലും വെബ്‌സൈറ്റ്, ആപ്ലിക്കേഷൻ, അല്ലെങ്കിൽ സോഷ്യൽ നെറ്റ്‌വർക്ക് എന്നിവ വഴി ഓഫർ പൂർത്തിയാക്കിയ ഉപയോക്താക്കൾ, ഓഫറുകൾ പൂർത്തിയാക്കുകയോ പങ്കെടുക്കുകയോ ചെയ്യുക, പരസ്യദാതാക്കളുമായുള്ള ആശയവിനിമയം അല്ലെങ്കിൽ പരസ്യദാതാവുമായി നേരിട്ട് ഒരു ഓഫർ പൂർത്തിയാക്കിയതിന് ക്രെഡിറ്റ് ലഭിക്കുകയില്ല. സമയാസമയങ്ങളിൽ, ഉപയോക്താക്കളെ സംബന്ധിച്ച ചില വിവരങ്ങൾ ട്രാക്കുചെയ്യൽ, ശേഖരണം, വെളിപ്പെടുത്തൽ എന്നിവ ഉൾപ്പെടുന്ന മറ്റ് സ്ഥാപനങ്ങളുമായി ബാലൻസ്ഹീറോ ഒരു ബിസിനസ്സ് ബന്ധത്തിലേക്ക് പ്രവേശിച്ചേക്കാം. ഉദാഹരണത്തിന്, മാർക്കറ്റ് ഗവേഷണ ആവശ്യങ്ങൾക്കായി ജിയോ ട്രാക്കിംഗ് അല്ലെങ്കിൽ മൊബൈൽ സാങ്കേതികവിദ്യയിലൂടെ ഒരു ഉപയോക്താവിന്റെ സ്ഥലം ട്രാക്കുചെയ്യുന്ന ഒരു മൂന്നാം കക്ഷി വിപണി ഗവേഷണ സ്ഥാപനത്തിൽ ഞങ്ങൾ ഏർപ്പെട്ടേക്കാം. ഞങ്ങൾ മൂന്നാം കക്ഷി വിപണി ഗവേഷണ സ്ഥാപനത്തിൽ ഏർപ്പെടുമ്പോൾ ശേഖരണങ്ങളുടെ വിശദാംശങ്ങളും അത്തരം ലൊക്കേഷൻ വിവരങ്ങളുടെ ഉപയോഗവും വ്യക്തമാക്കുന്ന അധിക സ്വകാര്യതാ നയം ഉപയോക്താക്കൾക്ക് നൽകും. ഒരു ഉപയോക്താവിന് ഈ അനുഭവവും ഓഫറും ഒഴിവാക്കുകയോ തിരഞ്ഞെടുക്കുകയോ ചെയ്യാം.
ഓഫറുകൾ ക്രെഡിറ്റ് ചെയ്യുന്നത്/ ക്യാഷ് സമ്പാദന പ്രവർത്തനങ്ങൾ
പൂർത്തിയാക്കിയതിന് ശേഷം കുറച്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ മിക്ക ഓഫറുകളും ഉപയോക്താവിന്റെ ട്രൂബാലൻസ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും, മറ്റുള്ളവ ക്രെഡിറ്റ് ചെയ്യുന്നതിന് നാൽപത്തിയഞ്ച് (45) ദിവസം വരെ എടുത്തേക്കാം. സമയബന്ധിതമായ ക്രെഡിറ്റ് ഉറപ്പാക്കാൻ ഉപയോക്താക്കൾ ഒരു ഓഫറിന്റെ എല്ലാ ആവശ്യകതകളും വായിക്കുകയും പാലിക്കുകയും വേണം. ഉപയോക്താക്കൾക്ക് വാലറ്റിലെ റിവാർഡ് റിഡീം ചെയ്യാൻ കഴിയും. ഞങ്ങളുടെ പരസ്യദാതാക്കളിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓഫറുകൾ പൂർത്തിയാക്കിയതിന് ട്രൂബാലൻസ് ഉപയോക്താക്കളെ ക്രെഡിറ്റ് ചെയ്യുന്നു. അതിനാൽ, ഒരു ഓഫർ പൂർത്തിയാക്കിയതിന് ഒരു ഉപയോക്താവിന് ക്രെഡിറ്റ് ഉണ്ടോ ഇല്ലയോ എന്ന് പരസ്യദാതാവിന് അന്തിമമായി പറയാനാകും. ഒരു ഓഫർ പൂർത്തിയാക്കിയതിന് ഉപയോക്താക്കൾക്ക് ക്രെഡിറ്റ് ലഭിക്കുമെന്ന് ട്രൂബാലൻസ് യാതൊരു ഉറപ്പുമില്ല. ഒരു ഓഫർ പൂർത്തിയാക്കിയ ശേഷം ഉപയോക്താക്കൾ പരസ്യദാതാവിൽ നിന്ന് സ്വീകരിക്കുന്ന എല്ലാ സ്ഥിരീകരണ / സ്വാഗത ഇമെയിലുകളും (സമാന വിവരങ്ങളും) സംരക്ഷിക്കണം. സ്വയമേവ ചെയ്തില്ലെങ്കിൽ ഒരു ഉപയോക്താവിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിന് ഈ വിവരങ്ങൾ പലപ്പോഴും ഉപയോഗിക്കാം. ഈ നിബന്ധനകളെക്കുറിച്ചോ ഏതെങ്കിലും ഓഫറുകളെക്കുറിച്ചോ ഉൽപ്പന്നത്തെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ, ഓഫറുകൾ പേജ് സ്രഷ്ടാവുമായി / ഉടമയുമായി ബന്ധപ്പെടുക; പരസ്യദാതാവ് അല്ലെങ്കിൽ ട്രൂബാലൻസ്. ഈ സേവനത്തിൽ നിന്ന് നിങ്ങൾ ഏതെങ്കിലും മെറ്റീരിയലുകൾ ഡൗൺലോഡ് ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ വിവേചനാധികാരത്തിലും അപകടസാധ്യതയിലും നിങ്ങൾ അങ്ങനെ ചെയ്യുന്നു. നിങ്ങളുടെ കമ്പ്യൂട്ടർ സിസ്റ്റത്തിന് എന്തെങ്കിലും കേടുപാടുകൾ വരുത്തുകയോ അല്ലെങ്കിൽ അത്തരം മെറ്റീരിയലുകൾ ഡൗൺലോഡുചെയ്യുന്നതിലൂടെ ഉണ്ടാകുന്ന ഡാറ്റ നഷ്‌ടപ്പെടുകയോ ചെയ്യുന്നത് നിങ്ങൾ മാത്രമാണ്. ഈ സേവനത്തിലെ മെറ്റീരിയലുകളുടെ സമ്പൂർണ്ണത, കൃത്യത, കൃത്യത, പര്യാപ്‌തത, ഉപയോഗക്ഷമത, സമയബന്ധിതത, വിശ്വാസ്യത അല്ലെങ്കിൽ മറ്റെന്തെങ്കിലും കണക്കിലെടുത്ത് ബാലൻസ്ഹീറോ യാതൊരു വാറന്റിയോ പ്രാതിനിധ്യമോ നൽകുന്നില്ല. ഒരു ഉപയോക്താവിന്റെ പ്രവർത്തനം വഞ്ചനാപരമാണെന്ന് തോന്നുന്ന സാഹചര്യത്തിൽ, ഒരു ഉപയോക്താവിന്റെ അക്കൗണ്ട് അവസാനിപ്പിക്കാനും മറ്റ് നിയമപരമായ പരിഹാരങ്ങൾക്കുപുറമെ, അവരുടെ അക്കൗണ്ടിലേക്ക് പോസ്റ്റുചെയ്ത എല്ലാ പോയിന്റുകളും മറ്റ് ഇനങ്ങളും റദ്ദാക്കാനുള്ള അവകാശം ബാലൻസ്ഹീറോയിൽ നിക്ഷിപ്തമാണ്.
പൊതുവായത് & അധികമുള്ള വ്യവസ്ഥകൾ
പ്രൊമോഷനുകളിൽ പങ്കെടുക്കാൻ, ട്രൂ ബാലൻസ് ഉപയോക്താക്കൾ എപ്പോഴും ട്രൂ ബാലൻസ് ആപ്പിന്റെ ഏറ്റവും പുതിയ വേർഷനാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കുക. ഏതെങ്കിലും ട്രൂ ബാലൻസ് ഉപയോക്താവ് കാലഹരണപ്പെട്ട വേർഷൻ ഉപയോഗിച്ച് ഓഫറുകളിൽ പങ്കെടുത്താൽ, പ്രതിഫലം നേടാൻ യോഗ്യനല്ല.
ഏതെങ്കിലും പ്രത്യേക ഓഫറിന്റെ ബാധകമായ വ്യവസ്ഥകളിൽ പ്രകടമായി പറഞ്ഞിട്ടില്ലെങ്കിൽ, ഓഫറുകൾ പ്രീപെയ്‌ഡ് സിം ("പ്രീപെയ്‌ഡ് നമ്പർ" അല്ലെങ്കിൽ "പ്രീപെയ്‌ഡ് സിം") ഉപയോക്താക്കൾക്ക് മാത്രം സാധുവാണ്.
ഓഫറുകൾ ഇന്ത്യയിലെ പരിമിതപ്പെട്ട പ്രദേശങ്ങളിൽ മാത്രം സാധുവാണ്. കൂടുതൽ വിശദാംശങ്ങൾക്ക് ദയവായി സന്ദർശിക്കുക http://truebalance.io/support-list
ഓഫറുകൾ ഇന്ത്യയിലെ പരിമിതപ്പെട്ട പ്രദേശങ്ങളിൽ മാത്രം സാധുവാണ്. കൂടുതൽ വിശദാംശങ്ങൾക്ക് ദയവായി സന്ദർശിക്കുക http://truebalance.io/support-list പരിപാടികൾ/ പ്രൊമോഷനുകൾ അവയുടെ ആവശ്യങ്ങളും പ്രതിഫല സംവിധാനവും അല്ലെങ്കിൽ ഒരു ഉപയോക്താവിന്റെ പ്രൊമോഷനുകളിൽ പങ്കെടുക്കാനുള്ള കഴിവ് അല്ലെങ്കിൽ എന്തെങ്കിലും വ്യവസ്ഥകളോ നിബന്ധനകളോ മാറ്റാനോ പരിഷ്കരിക്കാനോ പിൻവലിക്കാനോ അല്ലെങ്കിൽ ഒരു പരിപാടിയെ മുഴുവനായോ ഭാഗികമായോ മറ്റൊരു സമാനമായതോ അല്ലാത്തതോ ആയ പരിപാടി കൊണ്ട് മാറ്റി വയ്ക്കാനോ മൊത്തത്തിൽ പിൻവലിക്കാനോ എന്നിവ ഉപയോക്താവിന് മുൻകൂർ അറിയിപ്പോ ബാധ്യതയോ ഇല്ലാതെ എപ്പോൾ വേണമെങ്കിലും ഭേദഗതി ചെയ്യാനോ സസ്‌പെൻഡ് ചെയ്യാനോ നിർത്തലാക്കണോ ഉള്ള ഏകവും സ്വന്തം വിവേചന അനുസരിച്ചുമായ അവകാശം ബാലൻസ് ഹീറോയ്ക്കാണ്.
തട്ടിപ്പ് പ്രവർത്തനങ്ങളിലൂടെ സമ്പാദിച്ചതോ ബാലൻസ് ഹീറോ ആപ്പിന്റെ വ്യവസ്ഥകളോ നിബന്ധനകളോ മറ്റു ഘടക വ്യവസ്ഥകളെയോ ലംഘിച്ച് സമ്പാദിച്ച പോയിന്റുകൾ ശൂന്യവും അസാധുവുമാണ്. ദുരുപയോഗപരമോ വഞ്ചനാപരമോ എന്തെങ്കിലും രീതിയിൽ ഈ വ്യവസ്ഥകളും നിബന്ധനകളും ഒഴിവാക്കുന്നതുമായോ ആയിക്കാണുന്ന അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്യാനോ റെഫറലുകൾ നീക്കം ചെയ്യാനോ സൗജന്യ പോയിന്റുകൾ കണ്ടുകെട്ടാനോ ഉള്ള അവകാശം ഞങ്ങളുടേതാണ്. ഞങ്ങളുടെ ഏകമായ ഔചിത്യം അനുസരിച്ച് ഞങ്ങൾക്ക് ഞങ്ങൾക്ക് ന്യായവും ഉചിതവും എന്ന് തോന്നുന്ന വിധത്തിൽ എല്ലാ പ്രവർത്തനങ്ങളും അവലോകനം ചെയ്യാനും അന്വേഷിക്കാനും താങ്കളുടെ അക്കൗണ്ടുകൾ സസ്‌പെൻഡ് അല്ലെങ്കിൽ റദ്ദാക്കാനോ സൗജന്യ പോയിന്റുകൾ/ ജെമുകൾ പരിഷ്കരിക്കാനോ കണ്ടുകെട്ടാനോ ഉള്ള അവകാശം ഞങ്ങളുടേതാണ്. ബാലൻസ് ഹീറോ ഏകമായി നിശ്ചയിക്കുന്നത് പോലെ, തട്ടിപ്പിനാൽ അല്ലാതെ സംഭരിച്ച പോയിന്റുകൾ സസ്പെൻഷനാലോ പ്രൊമോഷനുകൾ നിർത്തലാക്കലിനാലോ ഉപയോക്താവിന്റെ പങ്കെടുക്കലിനാലോ ബാധിക്കുന്നില്ല.
വ്യവസ്ഥകളുടെയും നിബന്ധനകളുടെയും അല്ലെങ്കിൽ ബാലൻസ് ഹീറോ ആപ്പിൽ വേറെ എവിടെയെങ്കിലും പ്രസിദ്ധീകരിച്ചിട്ടുള്ള ബാധകമായ വ്യവസ്ഥകളുടെ ലംഘനത്തിനുമേലുള്ള ബാലൻസ് ഹീറോയുടെ നിശ്ചയവും തീരുമാനവും അന്തിമവും ഉപയോക്താവിന്റെ മേൽ ബന്ധിക്കുന്നതുമായിരിക്കുമെന്ന് ഉപയോക്താവ് സ്വമേധയാ സമ്മതിക്കുകയും അറിയിക്കുകയും ചെയ്യുന്നു.
ഈ വ്യവസ്ഥകളും നിബന്ധനകളും സംബന്ധിച്ചുള്ള എല്ലാ തർക്കങ്ങളും ഇന്ത്യയിലെ നിയമങ്ങൾ പ്രത്യേകമായി നിയന്ത്രിക്കും. ഈ വ്യവസ്ഥകളിലും നിബന്ധനകളിലും നിന്നുയരുന്ന എല്ലാ തർക്കങ്ങളും വ്യവഹാരങ്ങളും ഗുരുഗ്രാം, ഇന്ത്യയിലെ അനുയോജ്യമായ കോടതിയിൽ കൊണ്ട് വരുന്നതാണ്. ഈ വ്യവസ്ഥകളിലും നിബന്ധനനകളിലും നിന്നുയരുന്ന എന്ത് തരം കാര്യത്തിനും മറ്റെന്തെങ്കിലും നിയമപരിധിക്കായുള്ള മുൻഗണനയുടെ അവകാശം ഉപയോക്താവ് ഇതിനാൽ വേണ്ടെന്നു വയ്ക്കുന്നു.
ഈ വ്യവസ്ഥകളിലും നിബന്ധനകളിലും നിർവ്വചിക്കാത്ത കാര്യങ്ങളിൽ താങ്കളും ഞങ്ങളും ബാലൻസ് ഹീറോയുടെ സേവന വ്യവസ്ഥകൾക്ക് വിധേയമായിരിക്കും. ഈ വ്യവസ്ഥകളും നിബന്ധനകളുമായി ബാലൻസ് ഹീറോയുടെ സേവന വ്യവസ്ഥകൾക്ക് എന്തെങ്കിലും സംഘർഷമുണ്ടെങ്കിൽ, ഈ വ്യവസ്ഥകളും നിബന്ധനകളും നിലനിൽക്കും.
ഏതെങ്കിലും ഓഫറിലെ ബാധകമായ വ്യവസ്ഥകളിൽ പ്രകടമായി പറഞ്ഞിട്ടില്ലെങ്കിൽ പോയിന്റുകൾ അവ നേടിയ തീയതിയിൽ നിന്ന് 1 വർഷത്തേക്ക് സാധുവാണ്.
മേൽപ്പറഞ്ഞ വ്യവസ്ഥകളുടെ പ്രയോഗക്ഷമതയും യോഗ്യതയുടെയും നിയന്ത്രണ മാനദണ്ഡങ്ങളുടെയും നിശ്ചയിക്കലും ബാലൻസ് ഹീറോയുടെ മാത്രം ഔചിത്യത്തിലായിരിക്കും. ഈ വ്യവസ്ഥകളുടെയും നിബന്ധനകളുടെയും ഭാഗമായ എന്ത് കാര്യം സംബന്ധിച്ച ബാലൻസ് ഹീറോയുടെ തീരുമാനവും അന്തിമവും താങ്കളെ ബന്ധിക്കുന്നതുമാണെന്ന് താങ്കൾ സമ്മതിക്കുകയും അറിയിക്കുകയും ചെയ്യുന്നു.
ഈ വ്യവസ്ഥയുടെയും നിബന്ധനകളുടെയും വ്യാഖ്യാനത്തിനുള്ള ഏക അധികാരി ബാലൻസ് ഹീറോ ആയിരിക്കുമെന്ന് താങ്കൾ സമ്മതിക്കുകയും അറിയിക്കുകയും ചെയ്യുന്നു.
ബാലൻസ് ഹീറോ അപ്പിന്റെയോ അതിന്റെ ഏതെങ്കിലും പ്രൊമോഷനുകളുടെയോ ഉപയോഗം ലഭിക്കുന്നത് ബാലൻസ് ഹീറോ പ്രസിദ്ധീകരിച്ച വ്യവസ്ഥകളും നിബന്ധനകളും മറ്റെല്ലാ ബാധകമായ വ്യവസ്ഥകളും ഉപയോക്താവ് സമ്മതിക്കുകയും അറിയിക്കുകയും ചെയ്യുന്നതിനെ കുറിക്കുന്നു. അത്തരം വ്യവസ്ഥകളുടെയോ നിബന്ധനകളുടെയോ അറിയിപ്പുകളുടെയോ ഏതെങ്കിലും ഭാഗം ഉപയോക്താവിന് സമ്മതം അല്ലെങ്കിൽ, ബാലൻസ് ഹീറോ ആപ്പോ അതിന്റെ ഏതെങ്കിലും ഘടക സേവങ്ങളെയോ/ പ്രൊമോഷനുകളെയോ ഉപയോഗപ്പെടുത്താതിരിക്കാനുള്ള ഉത്തരവാദിത്വം ഉപയോക്താവിനാണ്.
പ്രൊമോഷനുകളെ സംബന്ധിച്ച് താങ്കൾ എന്തെങ്കിലും പ്രശ്‍നം നേരിടുകയാണെങ്കിൽ ഞങ്ങളെ cs@BalanceHero.com.ൽ ബന്ധപ്പെടാൻ മടിക്കരുത്.
ദയവായി ശ്രദ്ധിക്കുക, ഈ പേജിൽ അടങ്ങിയിരിക്കുന്നത് ട്രൂ ബാലൻസ് ആപ്പിലെ നിലവിലെ പ്രൊമോഷനുകളുടെ വ്യവസ്ഥകൾ & നിബന്ധനകൾ ആണ്. താങ്കൾ അന്വേഷിക്കുന്നത് മുൻപത്തെ പ്രൊമോഷനുകളുടെ വ്യവസ്ഥകൾ & നിബന്ധനകൾ ആണെങ്കിൽ, സന്ദർശിക്കാൻ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക.
നന്ദി.